ഞങ്ങളെക്കുറിച്ച്


കേരളസര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ മലയാളം എന്‍സൈക്ലോപീഡിയ എന്ന പേരില്‍ ഒരു പ്രത്യേക വകുപ്പായി 1961-76 കാലത്ത് പ്രവര്‍ത്തിച്ചു. 1976 നവംബറില്‍ സ്വയംഭരണാധികാരമുള്ള ഒരു സ്ഥാപനമായി. പുനക്രമീകരിക്കപ്പെട്ടതോടെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എന്‍സൈക്ലോപീഡിയക് പബ്ലിക്കേഷന്‍സ് എന്ന പേര് നല്‍കപ്പെട്ടു. സ്ഥാപനത്തിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്താനായി മുഖ്യമന്ത്രി ചെയര്‍മാനായിട്ടുള്ള ഒരു ഭരണസമിതിയും രൂപീകരിച്ചു. 1987 മാര്‍ച്ച് തൊട്ട് സാംസ്കാരികകാര്യ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തനം തുടര്‍ന്നു.

ആദ്യകാലത്ത് സര്‍വവിജ്ഞാനകോശങ്ങളാണ് പ്രസിദ്ധീകരിച്ചിരുന്നത്. 20 വാല്യങ്ങളിലായി വിഭാവനം ചെയ്യപ്പെട്ട ഇതിന്റെ 15 വാല്യങ്ങള്‍ ഇതിനോടകം പ്രസിദ്ധീക‌തമായിട്ടുണ്ട്. എല്ലാ വിഷയങ്ങളെയും സംബന്ധിച്ചുള്ള വിവരങ്ങള്‍ അകാരാദി ക്രമത്തിലാണ് സര്‍വവിജ്ഞാനകോശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവയില്‍ 1, 2, 3, 4, 5, 6, 7, 8, 9, 10 എന്നീ വാല്യങ്ങളുടെ പരിഷ്കരിച്ച പതിപ്പും പ്രസിദ്ധീകൃതമാണ്.

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മറ്റൊരു സംരംഭമാണ് ഏകവാല്യവിജ്ഞാനകോശങ്ങള്‍. പത്ത് വാല്യങ്ങളിലായി ചിട്ടപ്പെടുത്തപ്പെടുന്ന വിശ്വസാഹിത്യവിജ്ഞാനകോശമാണ് ഇതില്‍ പ്രധാനം. ഇതിന്റെ പത്ത് വാല്യങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

പരിസ്ഥിതി, ജ്യോതിശ്ശാസ്ത്രം, പരിണാമം, വാര്‍ഷികവിജ്ഞാനകോശം എന്നീ വിഷയങ്ങളില്‍ ഏകവാല്യ വിജ്ഞാനകോശങ്ങളും ഒരു വാര്‍ഷികവിജ്ഞാനകോശവും (2011) ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഹോം